Canon LBP 2900 ലേസര്‍ പ്രിന്റര്‍ ഉബുണ്ടു ലിനക്സില്‍ (14.04 LTS 32 Bit) ഇന്‍സ്റ്റാള്‍ ചെയ്ത്, പ്രവര്‍ത്തിച്ച് വിജയിച്ച രീതി ചുവടെ പങ്ക് വയ്ക്കുന്നു.
- കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
- http://gdlp01.c-wss.com/gds/6/0100004596/03/Linux_CAPT_PrinterDriver_V260_uk_EN.tar.gz ല്‍ നിന്ന് ഡ്രൈവറുകള്‍ അടങ്ങിയ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക.
- ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ Extract ചെയ്ത് 32-bit_Driver/Debian ഫോള്‍ഡര്‍ തുറന്ന് cndrvcups-common.deb, cndrvcups-capt.deb എന്നീ പാക്കേജുകള്‍ കണ്ടെത്തുക.
- ആദ്യം cndrvcups-common.deb പാക്കേജ് Ubuntu software center ല്‍ തുറന്ന് ഇന്‍സ്റ്റാള്‍ ചെയ്യുക; തുടര്‍ന്ന് cndrvcups-capt.deb പാക്കേജും അതുപോലെ ഇന്‍സ്റ്റാള്‍ ചെയ്യുക.
- കമാന്റുകള്‍ പ്രവര്‍ത്തിപ്പിക്കാനായി Terminal തുറക്കുക.
- ഇനി താഴെ നല്‍കിയിട്ടുള്ള കമാന്റുകള്‍ ഓരോന്നായി Terminal ല്‍ നല്‍കി പ്രവര്‍ത്തിപ്പിക്കുക. (copy&paste) പാസ്‍വേര്‍ഡ് ചോദിക്കുമ്പോള്‍ നല്‍കുക.
- sudo service cups restart
- sudo lpadmin -p LBP2900 -m CNCUPSLBP2900CAPTK.ppd -v ccp://localhost:59687 -E
- sudo ccpdadmin -p LBP2900 -o /dev/usb/lp0
- sudo /etc/init.d/ccpd start
- sudo apt-get purge system-config-printer-udev
- sudo update-rc.d cups defaults
- sudo gedit /etc/rc.local
- മുകളിലെ കമാന്റ് നല്‍കി കഴിയുമ്പോള്‍ rc.local എന്ന ഫയല്‍ തുറന്ന് വരും. അതില്‍ exit 0 എന്ന വരിക്ക് മുകളില്‍ മറ്റൊരു വരിയായി sleep 12 && /etc/init.d/ccpd start ചേര്‍ക്കുക; ഫയല്‍ സേവ് ചെയ്ത് ക്ലോസ് ചെയ്യുക.
- sudo update-rc.d ccpd defaults എന്ന കമാന്റ് പ്രവര്‍ത്തിപ്പിക്കരുത്; മുമ്പ് എപ്പോഴെങ്കിലും sudo update-rc.d ccpd defaults എന്ന കമാന്റ് പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ /etc ഡയറക്ടറിയിലെ rc0.d, rc1.d, rc2.d, rc3.d, rc3.d, rc4.d, rc5.d, rc6.d, rcS.d എന്നീ ഫോള്‍ഡറുകളിലെ ccpd എന്ന പേരുള്ള ലിങ്കുകള്‍ മാത്രം delete ചെയ്യുക. അതിനായി /etc ഫോള്‍ഡര്‍ തുറക്കുവാന്‍ sudo nautilus /etc എന്ന കമാന്റ് ടെര്‍മിനലില്‍ നല്‍കുക.
- ഇനി കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക.
- System Settings ല്‍ Printers തുറന്ന് രണ്ട് പ്രിന്ററുകള്‍ കാണുന്നുണ്ടെങ്കില്‍ പ്രിന്ററില്‍ right click ചെയ്ത് Printer Properties ല്‍ Device URI usb://Canon/LBP2900 എന്ന് കാണുന്ന പ്രിന്ററിന്റെ Policies ല്‍ State ന് താഴെയുള്ള മൂന്ന് ടിക്കുകളും കളയുക.
- captstatusui -P LBP2900 കമാന്റ് ടെര്‍മിനലില്‍ നല്‍കി പ്രിന്ററിന്റെ സ്റ്റാറ്റസ് പരിശോധിക്കാം.
- ഇനി പ്രിന്റ് ചെയ്ത് നോക്കൂ ........!!
- ഉബുണ്ടുവില്‍ സോഫ്റ്റ് വെയര്‍ അപ്പ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് പ്രിന്റര്‍ പ്രവര്‍ത്തിക്കാതെ വരികയാണെങ്കില്‍ (11), (12) സ്റ്റെപ്പുകള്‍ മാത്രം ആവര്‍ത്തിച്ച് കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക.
സര്‍
ReplyDeleteinstall ചെയ്തു.... Success....
Thanks a lot....
I tried it in IT@school Ubuntu 10.04..
ReplyDeleteAnd it works...!!!!
Sir...
ReplyDeleteCan we install Canon MF 3010 in Ubuntu 14.04 32 bit.
Help..
Canon MF 3010 പ്രിന്റര്‍ ഉപയോഗിച്ച് നോക്കിയിട്ടില്ല ; എങ്കിലും https://wiki.debian.org/PrinterDriver/Canon/UFR-II എന്ന വിലാസത്തില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ വെച്ച് പ്രിന്റര്‍ ഡ്രൈവര്‍ അടങ്ങിയ tar.gz ഫയല്‍ http://gdlp01.c-wss.com/gds/0/0100005950/04/Linux_UFRIILT_PrinterDriver_V130_uk_EN.tar.gz എന്ന വിലാസത്തില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Deleteഡൗണ്‍ലോഡ് ചെയ്ത ഫയല്‍ Extract ചെയ്ത് 32-bit_Driver > Debian ഫോള്‍ഡര്‍ തുറന്ന് എന്നീ cndrvcups-common , cndrvcups-ufr2 എന്നീ .deb പാക്കേജുകള്‍ കണ്ടെത്തുക. ആദ്യം cndrvcups-common പാക്കേജ് Ubuntu software center ലോ GDebi Package Installer ലോ തുറന്ന് ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് cndrvcups-ufr2 പാക്കേജും അതുപോലെ ഇന്‍സ്റ്റാള്‍ ചെയ്യുക. ഡിപ്പന്റന്‍സി പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ sudo apt-get install libc6-i386 libxml2:i386 lib32z1 libjpeg62:i386 libstdc++6:i386 കമാന്റ് Terminal ല്‍ നല്‍കി പ്രവര്‍ത്തിപ്പിക്കുക. പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം Settings > Printers എടുത്ത് Canon MF 3010 പ്രിന്റര്‍ add ചെയ്യുക. അല്ലെങ്കില്‍ പ്രിന്റര്‍ add ചെയ്യാന്‍ ഇനി നല്‍കിയ സ്റ്റെപ്പുകള്‍ പിന്തുടരുക..
Using your favourite internet browser go to http://localhost:631/admin
1. Click on "Add Printer" button
2. If the browser asks for your username and password enter your username and password (or root plus root's password).
3. Under "Local Printers" select the appropriate printer model
4. Click on "Continue" button
5. On the next page leave default settings as is for "Name", "Description", "Location". Unless you know what you're doing.
6. Click on "Continue" button
7. On the next page, under "Model" the appropriate printer model should be automatically selected. If not select the appropriate model.
8. Click on "Add Printer" button
9. On the next page under "General" section select your preferred settings. If unsure leave default settings.
10. Click on "Set Default Options"
11. Wait up to 30 seconds
12. On the next page click on "Maintenance" dropdown menu select "Print Test Page" option. Wait up to 60 seconds. If successful the printer will print a test page.
1. If above is not working ensure your printer is not on hibernation or standby mode.
Canon LBP 2900B Printer ഉബുണ്ടു 14.04-ല്‍ പ്രവര്‍ത്തിപ്പിക്കാന്‍ എന്തെങ്കിലും വഴി ??
ReplyDeleteLBP2900B പ്രിന്റർ തന്നെയാണ് പോസ്റ്റില്‍ ഉദ്ദേശിച്ചത്. ശ്രമിച്ചു നോക്കൂ, വിജയിക്കും.
DeleteCanon LBP 2900B Printer ഉബുണ്ടു 14.04-ല്‍ പ്രവര്‍ത്തിപ്പിക്കാന്‍ എന്തെങ്കിലും വഴി ??
ReplyDeleteInstall ചെയ്തു.പക്ഷേ print കിട്ടുന്നില്ല.captstatusui -P LBP2900 കമാന്റ് ടെര്‍മിനലില്‍ നല്‍കിയപ്പോള്‍ Check the DevicePath of /etc/ccpd.conf എന്ന message കിട്ടി.എന്താ ചെയ്യേണ്ടത്?
ReplyDeletesudo /etc/init.d/ccpd restart കമാന്റ് ടെര്‍മിനലില്‍ നല്‍കിനോക്കൂ.
Deletesudo /etc/init.d/ccpd restart കമാന്റ് ടെര്‍മിനലില്‍ നല്‍കിയപ്പോഴുള്ള Result താഴെ നല്‍കുന്നു.( print കിട്ടുന്നില്ല )
ReplyDeleteghwups@ghwups-desktop:~$ sudo /etc/init.d/ccpd restart
[sudo] password for ghwups:
Shutting down /usr/sbin/ccpd: .
Starting /usr/sbin/ccpd: .
പ്രിന്റർ കണക്ട് ചെയ്ത USB port മാറ്റി കണക്ട് ചെയ്തു നോക്കൂ.
Delete