Saturday 10 October 2015

How to install Canon LBP2900 printer in Ubuntu / കാനണ്‍ എല്‍.ബി.പി 2900 ലേസര്‍ പ്രിന്റര്‍ ഉബുണ്ടു ലിനക്സില്‍

Canon LBP 2900 ലേസര്‍ പ്രിന്റര്‍ ഉബുണ്ടു ലിനക്സില്‍ (14.04 LTS 32 Bit) ഇന്‍സ്റ്റാള്‍ ചെയ്ത്, പ്രവര്‍ത്തിച്ച് വിജയിച്ച രീതി ചുവടെ പങ്ക്‌ വയ്ക്കുന്നു.



  1. കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
  2. http://gdlp01.c-wss.com/gds/6/0100004596/03/Linux_CAPT_PrinterDriver_V260_uk_EN.tar.gz ല്‍ നിന്ന് ഡ്രൈവറുകള്‍ അടങ്ങിയ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക.
  3.  ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ Extract ചെയ്ത് 32-bit_Driver/Debian ഫോള്‍ഡര്‍ തുറന്ന് cndrvcups-common.deb, cndrvcups-capt.deb എന്നീ പാക്കേജുകള്‍ കണ്ടെത്തുക.
  4. ആദ്യം cndrvcups-common.deb പാക്കേജ് Ubuntu software center ല്‍ തുറന്ന് ഇന്‍സ്റ്റാള്‍ ചെയ്യുക; തുടര്‍ന്ന് cndrvcups-capt.deb പാക്കേജും അതുപോലെ ഇന്‍സ്റ്റാള്‍ ചെയ്യുക.
  5. കമാന്റുകള്‍ പ്രവര്‍ത്തിപ്പിക്കാനായി Terminal തുറക്കുക.
  6. ഇനി താഴെ നല്‍കിയിട്ടുള്ള കമാന്റുകള്‍ ഓരോന്നായി Terminal ല്‍ നല്‍കി പ്രവര്‍ത്തിപ്പിക്കുക. (copy&paste) പാസ്‍വേര്‍ഡ് ചോദിക്കുമ്പോള്‍ നല്‍കുക.
  7. sudo service cups restart
  8. sudo lpadmin -p LBP2900 -m CNCUPSLBP2900CAPTK.ppd -v ccp://localhost:59687 -E
  9. sudo ccpdadmin -p LBP2900 -o /dev/usb/lp0
  10. sudo /etc/init.d/ccpd start
  11. sudo apt-get purge system-config-printer-udev
  12. sudo update-rc.d cups defaults
  13. sudo gedit /etc/rc.local
  14. മുകളിലെ കമാന്റ് നല്‍കി കഴിയുമ്പോള്‍ rc.local എന്ന ഫയല്‍ തുറന്ന് വരും. അതില്‍ exit 0 എന്ന വരിക്ക് മുകളില്‍ മറ്റൊരു വരിയായി sleep 12 && /etc/init.d/ccpd start ചേര്‍ക്കുക; ഫയല്‍ സേവ് ചെയ്ത് ക്ലോസ് ചെയ്യുക.
  15. sudo update-rc.d ccpd defaults എന്ന കമാന്റ് പ്രവര്‍ത്തിപ്പിക്കരുത്; മുമ്പ് എപ്പോഴെങ്കിലും sudo update-rc.d ccpd defaults എന്ന കമാന്റ് പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ /etc ഡയറക്ടറിയിലെ rc0.d, rc1.d, rc2.d, rc3.d, rc3.d, rc4.d, rc5.d, rc6.d, rcS.d എന്നീ ഫോള്‍ഡറുകളിലെ ccpd എന്ന പേരുള്ള ലിങ്കുകള്‍ മാത്രം delete ചെയ്യുക. അതിനായി /etc ഫോള്‍ഡര്‍ തുറക്കുവാന്‍ sudo nautilus /etc എന്ന കമാന്റ് ടെര്‍മിനലില്‍ നല്‍കുക.
  16. ഇനി കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക.
  17. System Settings ല്‍ Printers തുറന്ന് രണ്ട് പ്രിന്ററുകള്‍ കാണുന്നുണ്ടെങ്കില്‍ പ്രിന്ററില്‍ right click ചെയ്ത് Printer Properties ല്‍ Device URI  usb://Canon/LBP2900 എന്ന് കാണുന്ന പ്രിന്ററിന്റെ Policies ല്‍ State ന് താഴെയുള്ള മൂന്ന് ടിക്കുകളും കളയുക.
  18. captstatusui -P LBP2900 കമാന്റ് ടെര്‍മിനലില്‍ നല്‍കി പ്രിന്ററിന്റെ സ്റ്റാറ്റസ് പരിശോധിക്കാം.
  19. ഇനി പ്രിന്റ് ചെയ്ത് നോക്കൂ ........!!
  20. ഉബുണ്ടുവില്‍ സോഫ്റ്റ് വെയര്‍ അപ്പ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് പ്രിന്റര്‍ പ്രവര്‍ത്തിക്കാതെ വരികയാണെങ്കില്‍ (11), (12) സ്റ്റെപ്പുകള്‍ മാത്രം ആവര്‍ത്തിച്ച് കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക.


Download Malayalam Unicode Fonts

Download Malayalam Unicode Fonts maintaining by Swathanthra Malayalam Computing
മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ 
Warning: Displaying contents from http://smc.org.in/fonts/