Canon LBP 2900 ലേസര്‍ പ്രിന്റര്‍ ഉബുണ്ടു ലിനക്സില്‍ (14.04 LTS 32 Bit) ഇന്‍സ്റ്റാള്‍ ചെയ്ത്, പ്രവര്‍ത്തിച്ച് വിജയിച്ച രീതി ചുവടെ പങ്ക് വയ്ക്കുന്നു.
- കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് കണക്ഷന് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
- http://gdlp01.c-wss.com/gds/6/0100004596/03/Linux_CAPT_PrinterDriver_V260_uk_EN.tar.gz ല്‍ നിന്ന് ഡ്രൈവറുകള്‍ അടങ്ങിയ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുക.
- ഡൗണ്‍ലോഡ് ചെയ്ത ഫയല്‍ Extract ചെയ്ത് 32-bit_Driver/Debian ഫോള്‍ഡര്‍ തുറന്ന് cndrvcups-common.deb, cndrvcups-capt.deb എന്നീ പാക്കേജുകള്‍ കണ്ടെത്തുക.
- ആദ്യം cndrvcups-common.deb പാക്കേജ് Ubuntu software center ല്‍ തുറന്ന് ഇന്‍സ്റ്റാള്‍ ചെയ്യുക; തുടര്‍ന്ന് cndrvcups-capt.deb പാക്കേജും അതുപോലെ ഇന്‍സ്റ്റാള്‍ ചെയ്യുക.
- കമാന്റുകള്‍ പ്രവര്‍ത്തിപ്പിക്കാനായി Terminal തുറക്കുക.
- ഇനി താഴെ നല്‍കിയിട്ടുള്ള കമാന്റുകള്‍ ഓരോന്നായി Terminal ല്‍ നല്കി പ്രവര്‍ത്തിപ്പിക്കുക. (copy&paste) പാസ്വേര്ഡ് ചോദിക്കുമ്പോള്‍ നല്‍കുക.
- sudo service cups restart
- sudo lpadmin -p LBP2900 -m CNCUPSLBP2900CAPTK.ppd -v ccp://localhost:59687 -E
- sudo ccpdadmin -p LBP2900 -o /dev/usb/lp0
- sudo /etc/init.d/ccpd start
- sudo apt-get purge system-config-printer-udev
- sudo update-rc.d cups defaults
- sudo gedit /etc/rc.local
- മുകളിലെ കമാന്റ് നല്കി കഴിയുമ്പോള്‍ rc.local എന്ന ഫയല്‍ തുറന്ന് വരും. അതില്‍ exit 0 എന്ന വരിക്ക് മുകളില്‍ മറ്റൊരു വരിയായി sleep 12 && /etc/init.d/ccpd start ചേര്‍ക്കുക; ഫയല്‍ സേവ് ചെയ്ത് ക്ലോസ് ചെയ്യുക.
- sudo update-rc.d ccpd defaults എന്ന കമാന്റ് പ്രവര്‍ത്തിപ്പിക്കരുത്; മുമ്പ് എപ്പോഴെങ്കിലും sudo update-rc.d ccpd defaults എന്ന കമാന്റ് പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടെങ്കില്‍ /etc ഡയറക്ടറിയിലെ rc0.d, rc1.d, rc2.d, rc3.d, rc3.d, rc4.d, rc5.d, rc6.d, rcS.d എന്നീ ഫോള്‍ഡറുകളിലെ ccpd എന്ന പേരുള്ള ലിങ്കുകള്‍ മാത്രം delete ചെയ്യുക. അതിനായി /etc ഫോള്‍ഡര്‍ തുറക്കുവാന്‍ sudo nautilus /etc എന്ന കമാന്റ് ടെര്‍മിനലില്‍ നല്‍കുക.
- ഇനി കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക.
- System Settings ല്‍ Printers തുറന്ന് രണ്ട് പ്രിന്ററുകള്‍ കാണുന്നുണ്ടെങ്കില്‍ പ്രിന്ററില്‍ right click ചെയ്ത് Printer Properties ല്‍ Device URI usb://Canon/LBP2900 എന്ന് കാണുന്ന പ്രിന്ററിന്റെ Policies ല്‍ State ന് താഴെയുള്ള മൂന്ന് ടിക്കുകളും കളയുക.
- captstatusui -P LBP2900 കമാന്റ് ടെര്‍മിനലില്‍ നല്കി പ്രിന്ററിന്റെ സ്റ്റാറ്റസ് പരിശോധിക്കാം.
- ഇനി പ്രിന്റ് ചെയ്ത് നോക്കൂ ........!!
- ഉബുണ്ടുവില്‍ സോഫ്റ്റ് വെയര്‍ അപ്പ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് പ്രിന്റര്‍ പ്രവര്‍ത്തിക്കാതെ വരികയാണെങ്കില്‍ (11), (12) സ്റ്റെപ്പുകള്‍ മാത്രം ആവര്‍ത്തിച്ച് കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ചെയ്യുക.