Thursday, 23 September 2021

ഓൺലൈൻ മലയാളം യൂണികോഡ് ടൈപ്പിംഗ്

ഓൺലൈനായി മലയാളം യൂണികോഡ് ടൈപ്പുചെയ്യുന്നതിന് സഹായകരമാകുന്ന ചില വെബ് വിലാസങ്ങൾ ചുവടെ ചേർക്കുന്നു. 

✔️ വർണ്ണം : https://varnamproject.github.io/editor/ 🔑 സഹായം

✔️ മലർ മലയാളം : https://malarproject.gitlab.io/ml/ 🔑 സഹായം

✔️ സ്വനലേഖ (കീമാൻ) : https://keymanweb.com/#ml,Keyboard_swanalekha_malayalam 🔑 സഹായം

✔️ മൊഴി (കീമാൻ) : https://keymanweb.com/#ml,Keyboard_mozhi_malayalam 🔑 സഹായം

✔️ ഇൻസ്ക്രിപ്റ്റ് (കീമാൻ): https://keymanweb.com/#ml,Keyboard_basic_kbdinmal 🔑 സഹായം

✔️ ഗൂഗിൾ എഴുത്ത് ഉപകരണങ്ങൾ : https://www.google.com/intl/ml/inputtools/try/

Saturday, 24 July 2021

ലിബ്രെ ഓഫീസ് കാൽക്ക് ഉപയോഗിച്ച് കോണ്ടാക്ടുകൾ VCF (vCard) ഫയലാക്കി മാറ്റാം

പലപ്പോഴും ആളുകൾ തങ്ങളുടെ കോൺടാക്ട് ലിസ്റ്റ് ലിബ്രെ ഓഫീസ് കാൽക്ക്, എക്സൽ തുടങ്ങിയ സ്‌പ്രെഡ്ഷീറ്റ് ഫയൽ ഫോർമാറ്റുകളാക്കി സൂക്ഷിച്ച് വയ്ക്കാറുണ്ട്. ലിബ്രെ ഓഫീസ് സോഫ്റ്റ്‌വെയറിലെ കാൽക്ക് എന്ന സ്‌പ്രെഡ്ഷീറ്റ് പ്രോഗ്രാം ഉപയോഗിച്ച് പേര്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ അടങ്ങിയ കോൺടാക്ട് വിവരങ്ങൾ എളുപ്പത്തിൽ ഒരു VCF (vCard) ഫയലാക്കി മാറ്റാം. ഈ VCF ഫയൽ ഫോണിലേക്കോ, കമ്പ്യൂട്ടറിലേക്കോ, ഗൂഗിൾ കോൺടാക്ട്സിലേക്കോ import ചെയ്യാം.

ലിബ്രെ ഓഫീസ് ഇതുവരെ ഉപയോഗിക്കാത്തവർ https://www.libreoffice.org/ സന്ദർശിക്കുക.

VCF ഫയൽ സൃഷ്ടിക്കുവാൻ വേണ്ടി തയ്യാറാക്കിയ ലിബ്രെ ഓഫീസ് കാൽക്ക് സ്‌പ്രെഡ്ഷീറ്റ് ഫയൽ അടങ്ങിയ zip ഫയൽ https://gitlab.com/ramesh-k/libreoffice-utilities/-/archive/main/libreoffice-utilities-main.zip?path=VCF-Creator/VCF-Creator.ods ൽ നിന്നും ഡൗൺലോഡ് ചെയ്യാം.

ഡൗൺലോഡ് ചെയ്ത  zip ഫയൽ extract ചെയ്ത് VCF-Creator.ods എന്ന ഫയൽ കാണുക.

VCF-Creator.ods ഫയലിൽ അടങ്ങിയിട്ടുള്ള macros പ്രവർത്തിക്കുന്നതിനായി ലിബ്രെ ഓഫീസ് കാൽക്ക് തുറന്ന് മെനുവിൽ Tools > Options > LibreOffice > Security > Macro Security എടുത്ത് Security Level എന്നത് Low അല്ലെങ്കിൽ Medium എന്നതിൽ അനുയോജ്യമായത് തിരഞ്ഞെടുക്കുക.

അതിനു ശേഷം VCF-Creator.ods ഫയൽ തുറക്കുക. ഫയൽ തുറന്ന് കഴിഞ്ഞാൽ Sl No., First Name, Last Name, Mobile Phone No., Phone No., E-Mail ID എന്നിവ രേഖപ്പെടുത്താവുന്ന കോളങ്ങളും, Create VCF എന്ന ബട്ടനും കാണാം. ആവശ്യമുള്ള വിവരങ്ങൾ ഓരോ വരിയായി ടൈപ്പു ചെയ്ത് ചേർക്കുകയോ ഇതേ ഫോർമാറ്റിൽ മറ്റു സ്‌പ്രെഡ്ഷീറ്റുകളിൽ നിന്ന് പകർത്തുകയോ ചെയ്യാം.

കോൺടാക്ട് വിവരങ്ങൾ രേഖപ്പെടുത്തുികഴിഞ്ഞ് Create VCF എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ കോൺടാക്ട് വിവരങ്ങൾ ഒരു VCF 3.0 ഫയലായി സ്‌പ്രെഡ്ഷീറ്റ് സേവ് ചെയ്തിട്ടുള്ള ഫോൾഡറിൽ സൃഷ്ടിക്കപ്പെടുകയും ഇതു സംബന്ധിച്ച സന്ദേശം ദൃശ്യമാവുകയും ചെയ്യും.

ഈ VCF ഫയൽ ഫോണിലേക്കോ, കമ്പ്യൂട്ടറിലേക്കോ ട്രാൻസ്ഫർ ചെയ്ത് കോൺടാക്ട്സ് മാനേജ്മെന്റ് അപ്ലിക്കേഷനിലേക്ക് import ചെയ്യാം. അതുപോലെത്തന്നെ ഗൂഗിൾ കോൺടാക്ട്സ് പോലുള്ള ക്ലൗഡ് അധിഷ്ഠിത സംവിധാനങ്ങളിലേക്കും import ചെയ്യാം.

VCF-Creator.ods എന്ന ലിബ്രെ ഓഫീസ് കാൽക്ക് സ്‌പ്രെഡ്ഷീറ്റിന്റെ സോഴ്സ് കോഡ് https://gitlab.com/ramesh-k/libreoffice-utilities/-/tree/main/VCF-Creator ലഭ്യമാണ്. ആവശ്യമുള്ളവർക്ക് മാറ്റം വരുത്തി ഉപയോഗിക്കാവുന്നതാണ്.