ഉബുണ്ടു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ചെയ്തിട്ടുള്ള പ്രിന്ററിലേക്ക് ആൻഡ്രോയിഡ് 4.4 വേര്‍ഷനോ അതിന്റെ മുകളിലുള്ളതോ ഉപയോഗിക്കുന്ന ഫോണില്‍ / ടാബില്‍ നിന്ന് എങ്ങനെ പ്രിന്റ് നല്‍കാം എന്നതിനെകുറിച്ചാണ് ഈ പോസ്റ്റ്.
- കമ്പ്യൂട്ടറും ആൻഡ്രോയിഡ് ഫോണും ഒരേ റൗട്ടറിലാണ് (വൈ ഫൈ നെറ്റ്‌വര്‍ക്കില്‍) കണക്ട് ചെയ്തിരിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.
- ഉബുണ്ടുവില്‍ CUPS (Common Unix Printing System) സെര്‍വര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. അതിനായി ബ്രൗസറിന്റെ അഡ്രസ് ബാറില്‍ http://localhost:631/ എന്ന വിലാസം നല്‍കിയാല്‍ മതി.
- കമ്പ്യൂട്ടറിന്റെ നെറ്റ്‌വര്‍ക്ക് IP Address manual (Static IP) ആയി സെറ്റ് ചെയ്തിരിക്കണം. അല്ലെങ്കില്‍ കമ്പ്യൂട്ടറിന്റെ IP Address മാറുമ്പോള്‍ ഫോണില്‍ പ്രിന്റര്‍ സെറ്റിങ്ങില്‍ മാറ്റം വരുത്തുകയോ പ്രിന്റര്‍ delete ചെയ്ത് പുതിയതായി add ചെയ്യേണ്ടി വരും.
- ഉബുണ്ടുവില്‍ System Settings > Printers > Server menu > Settings (Server Settings) തുറന്ന് Publish shared printers connected to this system, Allow printing from the internet എന്നിവ ടിക് (✓) ചെയ്ത് സേവ് ചെയ്യുക.
- System Settings > Printers തുറന്ന് പ്രിന്റര്‍ ഐക്കണില്‍ right click ചെയ്ത് shared ടിക് (✓) ചെയ്യുക.
- ആൻഡ്രോയിഡ് ഫോണില്‍ Google Play Store ല്‍ നിന്ന് Let's Print Droid എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ലിങ്ക് : http://goo.gl/TSVkfL
- ആൻഡ്രോയിഡ് ഫോണില്‍ Settings > Printing തുറന്ന് Let's Print Droid സര്‍വീസ് ഓണ്‍ ചെയ്യുക. ഇപ്പോള്‍ കമ്പ്യൂട്ടറില്‍ ഷെയര്‍ ചെയ്തിട്ടുള്ള പ്രിന്റര്‍ automatic ആയി search ചെയ്ത് add ചെയ്യും.
- പ്രിന്റര്‍ search ചെയ്ത് കണ്ടെത്തുന്നില്ലെങ്കില്‍ റൗട്ടര്‍, കമ്പ്യൂട്ടര്‍ എന്നിവ റീ സ്റ്റാര്‍ട്ട് ചെയ്ത് വീണ്ടും ശ്രമിക്കുക. അല്ലെങ്കില്‍ search ചെയ്തുകൊണ്ടിരിക്കുന്ന സ്ക്രീനില്‍ options > add printer > import cups എടുത്ത് കമ്പ്യൂട്ടറിന്റെ IP Address നല്‍കുക.
- പ്രിന്റര്‍ add ചെയ്ത് കഴിഞ്ഞാല്‍ ഫോണില്‍ നിന്ന് ഏതെങ്കിലും പി.ഡി.എഫ് ഫയലോ, വെബ് പേജോ തുറന്ന് പ്രിന്റ് നല്‍കി നോക്കുക. പി.ഡി.എഫ് ഫയല്‍ തുറക്കാന്‍ Google PDF Viewer ഉപയോഗിക്കാം. ലിങ്ക് : http://goo.gl/HmIKF8