Wednesday, 16 March 2022

ലിബ്രെ ഓഫീസ് കാൽക്ക് - ടെലഗ്രാം ക്വിസ് ബോട്ട് | LibreOffice Calc - Telegram Quiz Bot

ലിബ്രെ ഓഫീസ് കാൽക്ക്-ന്റെ സഹായത്തോടെ ടെലഗ്രാം - ഗ്രൂപ്പ് / ചാനൽ / വ്യക്തിഗത അക്കൗണ്ട് എന്നിവയിലേക്ക് Quiz-style polls അയക്കുന്നതിനു തയ്യാറാക്കിയ സ്പ്രെഡ്ഷീറ്റ് https://gitlab.com/ramesh-k/libreoffice-utilities/-/tree/main/Telegram-Quiz-Bot ൽ ലഭ്യമാണ്. അദ്ധ്യാപകർക്കും, പഠിതാക്കൾക്കും ഇത് പ്രയോജനപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

Thursday, 23 September 2021

ഓൺലൈൻ മലയാളം യൂണികോഡ് ടൈപ്പിംഗ്

ഓൺലൈനായി മലയാളം യൂണികോഡ് ടൈപ്പുചെയ്യുന്നതിന് സഹായകരമാകുന്ന ചില വെബ് വിലാസങ്ങൾ ചുവടെ ചേർക്കുന്നു. 

✔️ വർണ്ണം : https://varnamproject.github.io/editor/ 🔑 സഹായം

✔️ മലർ മലയാളം : https://malarproject.gitlab.io/ml/ 🔑 സഹായം

✔️ സ്വനലേഖ (കീമാൻ) : https://keymanweb.com/#ml,Keyboard_swanalekha_malayalam 🔑 സഹായം

✔️ മൊഴി (കീമാൻ) : https://keymanweb.com/#ml,Keyboard_mozhi_malayalam 🔑 സഹായം

✔️ ഇൻസ്ക്രിപ്റ്റ് (കീമാൻ): https://keymanweb.com/#ml,Keyboard_basic_kbdinmal 🔑 സഹായം

✔️ ഗൂഗിൾ എഴുത്ത് ഉപകരണങ്ങൾ : https://www.google.com/intl/ml/inputtools/try/

Saturday, 24 July 2021

ലിബ്രെ ഓഫീസ് കാൽക്ക് ഉപയോഗിച്ച് കോണ്ടാക്ടുകൾ VCF (vCard) ഫയലാക്കി മാറ്റാം

പലപ്പോഴും ആളുകൾ തങ്ങളുടെ കോൺടാക്ട് ലിസ്റ്റ് ലിബ്രെ ഓഫീസ് കാൽക്ക്, എക്സൽ തുടങ്ങിയ സ്‌പ്രെഡ്ഷീറ്റ് ഫയൽ ഫോർമാറ്റുകളാക്കി സൂക്ഷിച്ച് വയ്ക്കാറുണ്ട്. ലിബ്രെ ഓഫീസ് സോഫ്റ്റ്‌വെയറിലെ കാൽക്ക് എന്ന സ്‌പ്രെഡ്ഷീറ്റ് പ്രോഗ്രാം ഉപയോഗിച്ച് പേര്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ അടങ്ങിയ കോൺടാക്ട് വിവരങ്ങൾ എളുപ്പത്തിൽ ഒരു VCF (vCard) ഫയലാക്കി മാറ്റാം. ഈ VCF ഫയൽ ഫോണിലേക്കോ, കമ്പ്യൂട്ടറിലേക്കോ, ഗൂഗിൾ കോൺടാക്ട്സിലേക്കോ import ചെയ്യാം.

ലിബ്രെ ഓഫീസ് ഇതുവരെ ഉപയോഗിക്കാത്തവർ https://www.libreoffice.org/ സന്ദർശിക്കുക.

VCF ഫയൽ സൃഷ്ടിക്കുവാൻ വേണ്ടി തയ്യാറാക്കിയ ലിബ്രെ ഓഫീസ് കാൽക്ക് സ്‌പ്രെഡ്ഷീറ്റ് ഫയൽ അടങ്ങിയ zip ഫയൽ https://gitlab.com/ramesh-k/libreoffice-utilities/-/archive/main/libreoffice-utilities-main.zip?path=VCF-Creator/VCF-Creator.ods ൽ നിന്നും ഡൗൺലോഡ് ചെയ്യാം.

ഡൗൺലോഡ് ചെയ്ത  zip ഫയൽ extract ചെയ്ത് VCF-Creator.ods എന്ന ഫയൽ കാണുക.

VCF-Creator.ods ഫയലിൽ അടങ്ങിയിട്ടുള്ള macros പ്രവർത്തിക്കുന്നതിനായി ലിബ്രെ ഓഫീസ് കാൽക്ക് തുറന്ന് മെനുവിൽ Tools > Options > LibreOffice > Security > Macro Security എടുത്ത് Security Level എന്നത് Low അല്ലെങ്കിൽ Medium എന്നതിൽ അനുയോജ്യമായത് തിരഞ്ഞെടുക്കുക.

അതിനു ശേഷം VCF-Creator.ods ഫയൽ തുറക്കുക. ഫയൽ തുറന്ന് കഴിഞ്ഞാൽ Sl No., First Name, Last Name, Mobile Phone No., Phone No., E-Mail ID എന്നിവ രേഖപ്പെടുത്താവുന്ന കോളങ്ങളും, Create VCF എന്ന ബട്ടനും കാണാം. ആവശ്യമുള്ള വിവരങ്ങൾ ഓരോ വരിയായി ടൈപ്പു ചെയ്ത് ചേർക്കുകയോ ഇതേ ഫോർമാറ്റിൽ മറ്റു സ്‌പ്രെഡ്ഷീറ്റുകളിൽ നിന്ന് പകർത്തുകയോ ചെയ്യാം.

കോൺടാക്ട് വിവരങ്ങൾ രേഖപ്പെടുത്തുികഴിഞ്ഞ് Create VCF എന്ന ബട്ടൺ ക്ലിക്ക് ചെയ്താൽ കോൺടാക്ട് വിവരങ്ങൾ ഒരു VCF 3.0 ഫയലായി സ്‌പ്രെഡ്ഷീറ്റ് സേവ് ചെയ്തിട്ടുള്ള ഫോൾഡറിൽ സൃഷ്ടിക്കപ്പെടുകയും ഇതു സംബന്ധിച്ച സന്ദേശം ദൃശ്യമാവുകയും ചെയ്യും.

ഈ VCF ഫയൽ ഫോണിലേക്കോ, കമ്പ്യൂട്ടറിലേക്കോ ട്രാൻസ്ഫർ ചെയ്ത് കോൺടാക്ട്സ് മാനേജ്മെന്റ് അപ്ലിക്കേഷനിലേക്ക് import ചെയ്യാം. അതുപോലെത്തന്നെ ഗൂഗിൾ കോൺടാക്ട്സ് പോലുള്ള ക്ലൗഡ് അധിഷ്ഠിത സംവിധാനങ്ങളിലേക്കും import ചെയ്യാം.

VCF-Creator.ods എന്ന ലിബ്രെ ഓഫീസ് കാൽക്ക് സ്‌പ്രെഡ്ഷീറ്റിന്റെ സോഴ്സ് കോഡ് https://gitlab.com/ramesh-k/libreoffice-utilities/-/tree/main/VCF-Creator ലഭ്യമാണ്. ആവശ്യമുള്ളവർക്ക് മാറ്റം വരുത്തി ഉപയോഗിക്കാവുന്നതാണ്.

Sunday, 12 April 2020

ഓപ്പൺ കീ ചെയിൻ-എൻക്രിപ്റ്റഡ് ഇ-മെയിൽ

ഓപ്പൺ കീ ചെയിൻ എന്ന പോസ്റ്റിൽ ഓപ്പൺ കീ ചെയിൻ അപ്ലിക്കേഷൻ ഉപയോഗിച്ച് അൻഡ്രോയ്ഡ് ഫോണിൽ നിന്ന് ടെക്സ്റ്റ്, ഫയലുകൾ എന്നിവ PGP കീ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്ത് അയക്കുന്നതിനെ കുറിച്ചും എൻക്രിപ്റ്റ് ചെയ്ത് ലഭിച്ചവ ഡിക്രിപ്റ്റ് ചെയ്യുന്നതിനെ കുറിച്ചും പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയായി ഈ പോസ്റ്റിൽ അൻഡ്രോയ്ഡ് ഫോണിൽ നിന്ന് ഇ-മെയിൽ എൻക്രിപ്റ്റ് ചെയ്ത് അയക്കുന്നതിനെകുറിച്ചും ലഭിച്ച ഇ-മെയിൽ ഡിക്രിപ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും പറയാം.


എൻക്രിപ്റ്റ് ചെയ്ത ഇ-മെയിൽ അയക്കുന്നതിനും സ്വീകരിക്കുന്നതിനും ഇവിടെ കെ9-മെയിൽ (K9-Mail) അപ്ലിക്കേഷൻ ഉപയോഗിക്കാം.  ആൻഡ്രോയ്ഡിനുള്ള കെ9-മെയിൽ അപ്ലിക്കേഷൻ ലഭിക്കുന്നതിന് https//github.com/k9mail/k-9/blob/master/README.md#download  എന്ന വെബ് വിലാസം സന്ദർശിക്കുക.



കെ9-മെയിൽ (ഇവിടെ പറയുന്നത് വേർഷൻ 5.6 നെ അടിസ്ഥാനമാക്കിയാണ്) ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ അപ്ലിക്കേഷൻ തുറന്ന് നിങ്ങളുടെ ഇ-മെയിൽ അക്കൗണ്ട് (IMAP & SMTP enabled) ചേർക്കുക. ജിമെയിൽ ആണ് ഉപയോഗിക്കുന്നത് എങ്കിൽ ജിമെയിൽ സെറ്റിംഗ്സിൽ IMAP & SMTP സേവനം ഓണാക്കി  ജിമെയിൽ സെക്യൂരിറ്റി സെറ്റിംഗ്സിൽ Less secure app access ഓണാക്കി മാത്രം ഇ-മെയിൽ അക്കൗണ്ട് ചേർക്കുക.







അതിനു ശേഷം സെറ്റിംഗ്സിൽ, ഗ്ലോബൽ സെറ്റിംഗ്സ് എടുത്ത്  Open PGP അപ്ലിക്കേഷൻ ആയി ഓപ്പൺ കീ ചെയിൻ തിരഞ്ഞെടുക്കുക. തുടർന്ന് സെറ്റിംഗ്സിൽ, അക്കൗണ്ട് സെറ്റിംഗ്സ് എടുത്ത് My Key എന്ന ഓപ്ഷൻ ഉപയോഗിച്ച് ഓപ്പൺ കീ ചെയിനിൽ നിന്ന് നിങ്ങളുടെ PGP Key (private key) തിരഞ്ഞെടുക്കുക.

ഇനി കമ്പോസ് ബട്ടൻ ഉപയോഗിച്ച് ഇ-മെയിൽ അയക്കാനായി കമ്പോസ് ചെയ്യാം. ഒരാൾക്ക് എൻക്രിപ്റ്റ് ചെയ്ത ഇ-മെയിൽ അയക്കണമെങ്കിൽ അയാളുടെ PGP Key (public key) ഓപ്പൺ കീ ചെയിനിൽ ചേർതിരിക്കണം.



ഇ-മെയിൽ കമ്പോസ് സ്ക്രീനിലെ To: എന്ന ഫീൽഡിൽ ഇ-മെയിൽ ലഭിക്കേണ്ട ആളുടെ ഇ-മെയിൽ വിലാസം ടൈപ്പു ചെയ്ത് ലിസ്റ്റിൽ നിന്ന്  പൂട്ടിന്റെ 🔒 ചിഹ്നത്തോടുകൂടി കൂടിയ വിലാസം തിരഞ്ഞെടുക്കുക. From: എന്ന ഫീൽഡിന്റെ വലതു വശത്ത് കാണുന്ന പൂട്ടിന്റെ 🔒 ചിഹ്നം എനേബിൾ ചെയ്തു എൻക്രിപ്ക്ഷൻ ഓണാക്കാം ഇനി ടെക്സ്റ്റ് ടൈപ്പു ചെയ്ത്, ഫയൽ അറ്റാച്ച് ചെയ്ത് ഇ-മെയിൽ അയക്കാം.

എൻക്രിപ്റ്റ് ചെയ്തിട്ടുള്ള ഇ-മെയിലിലെ subject line എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടാകില്ല. അതിനാൽ subject ചേർകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

എൻക്രിപ്റ്റ് ചെയ്ത ഇ-മെയിൽ ലഭിച്ചയാൾക്ക് അത് ഡിക്രിപ്റ്റ് ചെയ്ത് വായിക്കണമെങ്കിൽ മുകളിൽ പറഞ്ഞ പ്രകാരം കെ9-മെയിൽ അപ്ലിക്കേഷനിൽ അയാളുടെ PGP Key (private key) സെറ്റ് ചെയ്തിരിക്കണം.

എൻക്രിപ്ക്ഷന് ഉപയോഗിക്കുന്ന PGP Key നഷ്ടപ്പെട്ടാൽ എൻക്രിപ്റ്റ് ചെയ്ത ഇ-മെയിൽ ഡിക്രിപ്റ്റ് ചെയ്യാൻ സാധിക്കാതെ വരും.  ആയതിനാൽ PGP Key സുരക്ഷിതമായ രീതിയിൽ backup ചെയ്ത് സൂക്ഷിക്കുക. അതിനുള്ള സൗകര്യം ഓപ്പൺ കീ ചെയിൻ അപ്ലിക്കേഷനിൽ ലഭ്യമാണ്.


Saturday, 11 April 2020

ഓപ്പൺ കീ ചെയിൻ

ആൻഡ്രോയ്ഡ് ഫോണിൽ സുരക്ഷിതമായും സ്വകാര്യമായും ആശയവിനിമയം നടത്തുവാൻ സഹായിക്കുന്ന ഒരു മൊബൈൽ അപ്ലിക്കേഷൻ ആണ് ഓപ്പൺ കീ ചെയിൻ. ഇത് സ്വതന്ത്രവും സൗജന്യവുമായ അപ്ലിക്കേഷൻ ആകുന്നു.


Open PGP സ്റ്റാൻഡേർഡ് അനുസരിച്ചുള്ള എൻക്രിപ്ക്ഷൻ കീകളാണ് ഓപ്പൺ കീ ചെയിൻ അപ്ലിക്കേഷനിൽ ഉപയോഗിക്കുന്നത്. ഈ അപ്ലിക്കേഷനൻ ഉപയോഗിച്ച് ഒരു PGP കീ സൃഷ്ടിക്കുമ്പോൾ അതിൽ ഒരു പബ്ലിക് കീയും ഒരു പ്രൈവറ്റ് കീയും അടങ്ങിയിരിക്കും. ഇതിൽ പബ്ലിക് കീ മറ്റുള്ളവരുമായി പങ്ക് വെയ്ക്കാം. ഓപ്പൺ കീ ചെയിൻ അപ്ലിക്കേഷനിൽ നിങ്ങൾ സൃഷ്ടിച്ച കീകളും മറ്റുള്ളവർ നിങ്ങളോട് പങ്ക് വെച്ചിട്ടുള്ള പബ്ലിക് കീകളും സൂക്ഷിക്കാവുന്നതാണ്.

ഒരു വ്യക്തിക്ക് നിങ്ങൾ അയാളുടെ പബ്ലിക് കീ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്ത് അയക്കുന്ന സന്ദേശങ്ങൾ അയാൾക്ക് അയാളുടെ പ്രൈവറ്റ് കീ ഉപയോഗിച്ച് ഡിക്രിപ്റ്റ് ചെയ്ത് മാത്രമേ വായിക്കുവാൻ കഴിയൂ.

ഒരു വ്യക്തി നിങ്ങൾക്ക് നിങ്ങളുടെ പബ്ലിക് കീ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്ത് അയക്കുന്ന  അയക്കുന്ന സന്ദേശങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ പ്രൈവറ്റ് കീ ഉപയോഗിച്ച് ഡിക്രിപ്റ്റ് ചെയ്ത് മാത്രമേ വായിക്കുവാൻ കഴിയൂ.

PGP കീ ഉപയോഗിച്ച് എൻക്രിപ്റ്റ് ചെയ്യുന്നതിലൂടെ സന്ദേശങ്ങളിൽ ഡിജിറ്റൽ ഒപ്പ് ചേർക്കാനും, ലഭിച്ച സന്ദേശത്തിന്റെ ഉറവിടം ഡിജിറ്റൽ ഒപ്പ് ഒത്തുനോക്കി ഉറപ്പ് വരുത്തുന്നതിനും കഴിയുന്നു.

ആൻഡ്രോയ്ഡ് ഫോണിൽ ഓപ്പൺ കീ ചെയിൻ അപ്ലിക്കേഷൻ ഉപയോഗിച്ച് ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവ അടക്കമുള്ള വിവിധതരം ഫയലുകളും, ഇ-മെയിൽ, XMPP മെസേജുകൾ, പാസ്‌വേഡുകൾ എന്നിവയും അനായാസം എൻക്രിപ്റ്റ്/ഡിക്രിപ്റ്റ് ചെയ്യാവുന്നതാണ്.
ആൻഡ്രോയ്ഡ് ഫോണിൽ ഓപ്പൺ കീ ചെയിൻ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിന്
https://www.openkeychain.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ ഫോണിൽ അപ്ലിക്കേഷന് pop up window പ്രദർശിപ്പിക്കാനുള്ള അനുവാദം നൽകുവാൻ മറക്കരുത്.











ഓപ്പൺ കീ ചെയിൻ അപ്ലിക്കേഷൻ തുറന്ന് ഇടതുവശത്തെ മെനുവിൽ നിന്ന് Keys എന്ന ഓപ്ഷൻ ആദ്യം തുറക്കുക. Create my key എന്ന ഓപ്ഷൻ ഉപയോഗിച്ച് നിങ്ങളുടെ പേര്, ഇ-മെയിൽ വിവരങ്ങൾ നൽകി നിങ്ങളുടെ PGP Key സൃഷ്ടിക്കുക. ഇത് My Keys എന്ന വിഭാഗത്തിൽ കാണാം. 




കീ തുറന്നാൽ കാണുന്ന ഷെയർ ബട്ടൺ ഉപയോഗിച്ച് നിങ്ങളുടെ പബ്ലിക് കീ മറ്റുള്ളവരുമായി പങ്ക് വെയ്ക്കാം. ഇതുവഴി എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ നിങ്ങൾക്ക് അയക്കുന്നതിനും, നിങ്ങൾ അയച്ച സന്ദേശങ്ങളിലെ ഡിജിറ്റൽ ഒപ്പ് ഒത്തുനോക്കി ഉറപ്പ് വരുത്തുന്നതിനും മറ്റുള്ളവർക്ക് കഴിയുന്നു.

മറ്റൊരാളുടെ പബ്ലിക് കീ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഓപ്പൺ കീ ചെയിൻ അപ്ലിക്കേഷനിലേക്ക് import ചെയ്യാവുന്നതാണ്. അതിന് import from file എന്ന് ഓപ്ഷൻ ഉപയോഗിക്കുക.




ഇനി ഓപ്പൺ കീ ചെയിൻ അപ്ലിക്കേഷനിലെ Encrypt/Decrypt എന്ന ഓപ്ഷൻ ഉപയോഗിച്ച് നോക്കാം. Encrypt ഓപ്ഷൻ ഉപയോഗിച്ച് ടെക്സ്റ്റ്, ഫയലുകൾ എന്നിവ എൻക്രിപ്റ്റ് ചെയ്ത് അയക്കാം. Encrypt to എന്ന സ്ഥലത്ത് ലഭിക്കേണ്ട ആളുടെ കീയിലെ പേര് നൽകി തിരഞ്ഞെടുക്കുക. ടെക്സ്റ്റ്/ഫയലുകൾ ചേർത്ത് ഷെയർ ബട്ടൺ ഉപയോഗിച്ച് ഇ-മെയിൽ, വാട്ട്സ്ആപ്പ്, ടെലഗ്രാം അല്ലെങ്കിൽ മറ്റ് അനുയോജ്യമായ മാർഗ്ഗത്തിലൂടെ അയക്കാവുന്നതാണ്.

നമുക്ക് ലഭിച്ച എൻക്രിപ്റ്റ് ചെയ്ത ടെക്സ്റ്റ്, ഫയലുകൾ എന്നിവ Decrypt ഓപ്ഷൻ ഉപയോഗിച്ച് ഡിക്രിപ്റ്റ് ചെയ്ത് തുറക്കാവുന്നതാണ്. എൻക്രിപ്റ്റ് ചെയ്തിട്ടുള്ള ടെക്സ്റ്റ് കോപ്പി ചെയ്ത് read from clipboard ഓപ്ഷൻ ഉപയോഗിച്ചാൽ മതി. എൻക്രിപ്റ്റ് ചെയ്തിട്ടുള്ള ഫയലുകൾ ഡിക്രിപ്റ്റ് ചെയ്ത് തുറക്കുന്നതിന് select input file ഓപ്ഷൻ ഉപയോഗിക്കാം.



Saturday, 23 November 2019

ലിബ്രെഓഫീസ് റൈറ്റർ - പേജ് നമ്പര്‍ ചേർക്കാൻ

ലിബ്രെഓഫീസ് റൈറ്റർ ഉപയോഗിച്ച് തയ്യാറക്കുന്ന ഡോക്യുമെന്റിൽ ഫൂട്ടർ ആയി പേജ് നമ്പര്‍ എങ്ങിനെ ചേർക്കാം എന്ന് നോക്കാം.

ഫൂട്ടർ ചേർക്കാനായി ലിബ്രെഓഫീസ് റൈറ്റർ മെനു ബാറിൽ നിന്ന് Insert - Header and Footer - Footer എടുത്ത് Page Style തിരഞ്ഞെടുക്കുക.

ഫൂട്ടറിൽ പേജ് നമ്പര്‍ ചേർക്കാനായി ലിബ്രെഓഫീസ് റൈറ്റർ മെനു ബാറിൽ നിന്ന് Insert - Field - Page Number തിരഞ്ഞെടുക്കുക. Format മെനു ഉപയോഗിച്ച് പേജ് നമ്പറിന്റെ സ്ഥാനം, ഫോണ്ട് എന്നിവയിൽ മാറ്റം വരുത്താവുന്നതാണ്.

ആകെ പേജുകളുടെ എണ്ണം (Page Count) ചേർക്കാനായി ലിബ്രെഓഫീസ് റൈറ്റർ മെനു ബാറിൽ നിന്ന് Insert - Field - Page Count തിരഞ്ഞെടുക്കുക.

Page 1 of 10 എന്ന രീതിയിൽ ലഭിക്കുവാൻ Page എന്ന് ടൈപ്പു ചെയ്ത് ഒരു സ്പേസ് നൽകുക അതിനുശേഷം പേജ് നമ്പർ ചേർക്കുക; അതിനു ശേഷം ഒരു സ്പേസ് നൽകി of എന്ന് ടൈപ്പു ചെയ്ത് ഒരു സ്പേസ് കൂടി നൽകുക ഇനി ആകെ പേജുകളുടെ എണ്ണം (Page Count) ചേർക്കുക.

Thursday, 21 November 2019

EMI CALCULATOR



      







Monday, 2 April 2018

ഗൂഗിള്‍ ക്ലൗഡ് പ്രിന്റ് [ Google Cloud Print ]

  • ഓഫീസിലെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രിന്ററിലേക്ക് വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്ന് പ്രിന്റ് നല്‍കാം..!
  • വീട്ടിലെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രിന്ററിലേക്ക് ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്ന് പ്രിന്റ് നല്‍കാം..!
  • മൊബൈല്‍ ഫോണില്‍ നിന്ന് യാത്രയില്‍ ആണെങ്കില്‍ പോലും ഓഫീസിലെയോ വീട്ടിലെയോ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രിന്ററിലേക്ക് പ്രിന്റ് നല്‍കാം..!
മേല്‍ പറഞ്ഞ സാധ്യതകളെ പറ്റി ചിന്തിക്കുന്നവര്‍ക്ക് ഗൂഗിള്‍ ക്ലൗഡ് പ്രിന്റ്  (Google Cloud Print) ഉപയോഗിക്കാം.

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണില്‍ നിന്ന് എങ്ങിനെ വിദൂരത്തുള്ള കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രിന്ററില്‍ ഗൂഗിള്‍ ക്ലൗഡ് പ്രിന്റിന്റെ സഹായത്താല്‍ പ്രിന്റ് എടുക്കാം എന്ന് നോക്കാം. 
  1. പ്രിന്റര്‍ കണക്ട് ചെയ്ത കമ്പ്യൂട്ടറും പ്രിന്റ് നല്‍കുന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റില്‍ കണക്ട് ആയിരിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
  2. കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രിന്റര്‍ ഗൂഗിള്‍ ക്ലൗഡ് പ്രിന്റുമായി കണക്ട് ചെയ്യണം അതിനായി ഗൂഗിള്‍ ക്രോം വെബ് ബ്രൗസര്‍ ഉപയോഗിക്കാം.
  3. ഗൂഗിള്‍ ക്രോം വെബ് ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്യാനായി https://www.google.com/chrome/ എന്ന വിലാസം സന്ദര്‍ശിക്കുക.
  4. ഗൂഗിള്‍ ക്രോം തുറന്നത് അഡ്രസ് ബാറില്‍ (keyboard short cut : Ctrl+L) chrome://devices/ എന്ന വിലാസം നല്‍കി സന്ദര്‍ശിക്കുക. അപ്പോള്‍ Devices എന്ന താള്‍ തുറന്ന് വരും. അതില്‍ Classic Printers എന്ന് കാണുന്നതിന് താഴെ Add Printers എന്ന ബട്ടണ്‍ കാണും; അതില്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ പ്രിന്റര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ഗൂഗിള്‍ അക്കൗണ്ടില്‍ Log in ചെയ്യാനുള്ള പേജ് തുറക്കും.


  5. Log In ചെയ്തു കഴിഞ്ഞാല്‍ Printers to Register എന്ന പേജ് തുറക്കും കമ്പ്യൂട്ടറില്‍ ലഭ്യമായ പ്രിന്ററുകള്‍ കാഴെ കാണാം; ഗൂഗിള്‍ ക്ലൗഡ് പ്രിന്റുമായി ബന്ധിപ്പിക്കേണ്ട പ്രിന്ററുകള്‍ tick ചെയ്ത് താഴെയുള്ള Add Printers എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം.


  6. ഇപ്പോള്‍ കമ്പ്യൂട്ടറിലെ പ്രിന്റര്‍ നിങ്ങള്‍ നല്‍കിയ ഗൂഗിള്‍ അക്കൗണ്ടില്‍ ഗൂഗിള്‍ ക്ലൗഡ് പ്രിന്റുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. https://www.google.com/cloudprint#printers എന്ന വിലാസം സന്ദര്‍ശിച്ചാല്‍ പ്രിന്ററുകള്‍ കാണാം. ഇനി വേണമെങ്കില്‍ ഗൂഗിള്‍ അക്കൗണ്ടില്‍ നിന്ന് Log out ചെയ്യാവുന്നതാണ്.
  7. അടുത്തതായി ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഗൂഗിള്‍ ക്ലൗഡ് പ്രിന്റുമായി ബന്ധിപ്പിക്കണം.
  8. ആന്‍ഡ്രോയ്ഡ് ഫോണില്‍ പ്രിന്റര്‍ ബന്ധിപ്പിച്ച ഗൂഗിള്‍ അക്കൗണ്ട്‍ ചേര്‍ക്കണം. അല്ലെങ്കില്‍ https://www.google.com/cloudprint#printers എന്ന വിലാസം സന്ദര്‍ശിച്ച് ഫോണിലുള്ള ഗൂഗിള്‍ അക്കൗണ്ടുമായി പ്രിന്റര്‍ ഷെയര്‍ ചെയ്യണം.
  9. ആന്‍ഡ്രോയ്ഡ് ഫോണില്‍ Google Cloud Print എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. വിലാസം : https://play.google.com/store/apps/details?id=com.google.android.apps.cloudprint
  10. ശേഷം ഫോണിന്റെ സെറ്റിംഗ്സില്‍ Printing തുറന്നാല്‍ Cloud Print എന്ന Printing Service കാണാം; അത് enable ചെയ്യുക. അതില്‍ ഗൂഗിള്‍ ക്ലൗഡ് പ്രിന്റുമായി രജിസ്റ്റര്‍ ചെയ്ത പ്രിന്റര്‍ കാണാം. പ്രിന്റര്‍ കാണുന്നില്ലെങ്കില്‍ Add printer എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.
  11. Google Cloud Print അപ്ലിക്കേഷന്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ :
  12. PrinterShare™ Mobile Print എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
     വിലാസം : https://play.google.com/store/apps/details?id=com.dynamixsoftware.printershare
  13. ഫോണിന്റെ സെറ്റിംഗ്സില്‍ Printing തുറന്നാല്‍ PrinterShare എന്ന Printing Service കാണാം; അത് enable ചെയ്യുക. 
  14. PrinterShare അപ്ലിക്കേഷന്‍ തുറന്ന് താഴെ പ്രിന്റര്‍ സെലക്ട് ചെയ്യുക 
  15. Select Printer ല്‍ Google Cloud Print സെലക്ട് ചെയ്യുക. തുടര്‍ന്ന് ഗുഗിള്‍ അക്കൗണ്ടില്‍ Log in ചെയ്ത് പ്രിന്റര്‍ സെലക്ട് ചെയ്യാം.
  16. ഇനി ഡോക്യുമെന്റോ, ഫോട്ടോയോ, വെബ് പേജോ പ്രിന്റ് നല്‍കി നോക്കൂ.
  17. പ്രിന്റര്‍ കണക്ട് ചെയ്ത ഡിവൈസും പ്രിന്റ് നല്‍കുന്ന ഡിവൈസും ഇന്റര്‍നെറ്റില്‍ കണക്ട് ആയിരിക്കണം.
  18. Google Cloud Print വിന്റോസ് കമ്പ്യൂട്ടറുകള്‍ അടക്കം മറ്റ് ഡിവൈസുകളില്‍ ഉപയോഗിക്കുവാന്‍ ഉപകാരപ്രദമായ Apps ലഭിക്കുവാന്‍ https://www.google.com/cloudprint/learn/apps/ സന്ദര്‍ശിക്കുക.

Friday, 2 September 2016

ഉബുണ്ടു പ്രിന്റര്‍ ആൻഡ്രോയിഡില്‍ കണക്ട് ചെയ്യാം

ഉബുണ്ടു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ചെയ്തിട്ടുള്ള പ്രിന്ററിലേക്ക് ആൻഡ്രോയിഡ് 4.4 വേര്‍ഷനോ അതിന്റെ മുകളിലുള്ളതോ ഉപയോഗിക്കുന്ന ഫോണില്‍ / ടാബില്‍ നിന്ന് എങ്ങനെ പ്രിന്റ് നല്‍കാം എന്നതിനെകുറിച്ചാണ് ഈ പോസ്റ്റ്.
  1. കമ്പ്യൂട്ടറും ആൻഡ്രോയിഡ് ഫോണും ഒരേ റൗട്ടറിലാണ് (വൈ ഫൈ നെറ്റ്‌വര്‍ക്കില്‍) കണക്ട് ചെയ്തിരിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.
  2. ഉബുണ്ടുവില്‍ CUPS (Common Unix Printing System) സെര്‍വര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. അതിനായി ബ്രൗസറിന്റെ അഡ്രസ് ബാറില്‍ http://localhost:631/ എന്ന വിലാസം നല്‍കിയാല്‍ മതി.
  3. കമ്പ്യൂട്ടറിന്റെ നെറ്റ്‌വര്‍ക്ക് IP Address manual (Static IP) ആയി സെറ്റ് ചെയ്തിരിക്കണം. അല്ലെങ്കില്‍ കമ്പ്യൂട്ടറിന്റെ IP Address മാറുമ്പോള്‍ ഫോണില്‍ പ്രിന്റര്‍ സെറ്റിങ്ങില്‍ മാറ്റം വരുത്തുകയോ പ്രിന്റര്‍ delete ചെയ്ത് പുതിയതായി add ചെയ്യേണ്ടി വരും.
  4. ഉബുണ്ടുവില്‍ System Settings > Printers > Server menu > Settings (Server Settings) തുറന്ന് Publish shared printers connected to this system, Allow printing from the internet എന്നിവ ടിക് (✓) ചെയ്ത് സേവ് ചെയ്യുക.
  5. System Settings > Printers തുറന്ന് പ്രിന്റര്‍ ഐക്കണില്‍ right click ചെയ്ത് shared ടിക് (✓) ചെയ്യുക.
  6. ആൻഡ്രോയിഡ് ഫോണില്‍ Google Play Store ല്‍ നിന്ന് Let's Print Droid എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ലിങ്ക് : http://goo.gl/TSVkfL
    http://goo.gl/TSVkfL
  7. ആൻഡ്രോയിഡ് ഫോണില്‍ Settings > Printing തുറന്ന് Let's Print Droid സര്‍വീസ് ഓണ്‍ ചെയ്യുക. ഇപ്പോള്‍ കമ്പ്യൂട്ടറില്‍ ഷെയര്‍ ചെയ്തിട്ടുള്ള പ്രിന്റര്‍ automatic ആയി search ചെയ്ത് add ചെയ്യും.
  8. പ്രിന്റര്‍ search ചെയ്ത് കണ്ടെത്തുന്നില്ലെങ്കില്‍ റൗട്ടര്‍, കമ്പ്യൂട്ടര്‍ എന്നിവ റീ സ്റ്റാര്‍ട്ട് ചെയ്ത് വീണ്ടും ശ്രമിക്കുക. അല്ലെങ്കില്‍ search ചെയ്തുകൊണ്ടിരിക്കുന്ന സ്ക്രീനില്‍ options > add printer > import cups എടുത്ത് കമ്പ്യൂട്ടറിന്റെ IP Address നല്‍കുക.
  9. പ്രിന്റര്‍ add ചെയ്ത് കഴിഞ്ഞാല്‍ ഫോണില്‍ നിന്ന് ഏതെങ്കിലും പി.ഡി.എഫ് ഫയലോ, വെബ് പേജോ തുറന്ന് പ്രിന്റ് നല്‍കി നോക്കുക. പി.ഡി.എഫ് ഫയല്‍ തുറക്കാന്‍ Google PDF Viewer ഉപയോഗിക്കാം. ലിങ്ക് : http://goo.gl/HmIKF8