Monday 2 April 2018

ഗൂഗിള്‍ ക്ലൗഡ് പ്രിന്റ് [ Google Cloud Print ]

  • ഓഫീസിലെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രിന്ററിലേക്ക് വീട്ടിലെ കമ്പ്യൂട്ടറില്‍ നിന്ന് പ്രിന്റ് നല്‍കാം..!
  • വീട്ടിലെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രിന്ററിലേക്ക് ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്ന് പ്രിന്റ് നല്‍കാം..!
  • മൊബൈല്‍ ഫോണില്‍ നിന്ന് യാത്രയില്‍ ആണെങ്കില്‍ പോലും ഓഫീസിലെയോ വീട്ടിലെയോ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രിന്ററിലേക്ക് പ്രിന്റ് നല്‍കാം..!
മേല്‍ പറഞ്ഞ സാധ്യതകളെ പറ്റി ചിന്തിക്കുന്നവര്‍ക്ക് ഗൂഗിള്‍ ക്ലൗഡ് പ്രിന്റ്  (Google Cloud Print) ഉപയോഗിക്കാം.

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണില്‍ നിന്ന് എങ്ങിനെ വിദൂരത്തുള്ള കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രിന്ററില്‍ ഗൂഗിള്‍ ക്ലൗഡ് പ്രിന്റിന്റെ സഹായത്താല്‍ പ്രിന്റ് എടുക്കാം എന്ന് നോക്കാം. 
  1. പ്രിന്റര്‍ കണക്ട് ചെയ്ത കമ്പ്യൂട്ടറും പ്രിന്റ് നല്‍കുന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണും ഇന്റര്‍നെറ്റില്‍ കണക്ട് ആയിരിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
  2. കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പ്രിന്റര്‍ ഗൂഗിള്‍ ക്ലൗഡ് പ്രിന്റുമായി കണക്ട് ചെയ്യണം അതിനായി ഗൂഗിള്‍ ക്രോം വെബ് ബ്രൗസര്‍ ഉപയോഗിക്കാം.
  3. ഗൂഗിള്‍ ക്രോം വെബ് ബ്രൗസര്‍ ഡൗണ്‍ലോഡ് ചെയ്യാനായി https://www.google.com/chrome/ എന്ന വിലാസം സന്ദര്‍ശിക്കുക.
  4. ഗൂഗിള്‍ ക്രോം തുറന്നത് അഡ്രസ് ബാറില്‍ (keyboard short cut : Ctrl+L) chrome://devices/ എന്ന വിലാസം നല്‍കി സന്ദര്‍ശിക്കുക. അപ്പോള്‍ Devices എന്ന താള്‍ തുറന്ന് വരും. അതില്‍ Classic Printers എന്ന് കാണുന്നതിന് താഴെ Add Printers എന്ന ബട്ടണ്‍ കാണും; അതില്‍ ക്ലിക്ക് ചെയ്യുക അപ്പോള്‍ പ്രിന്റര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ഗൂഗിള്‍ അക്കൗണ്ടില്‍ Log in ചെയ്യാനുള്ള പേജ് തുറക്കും.


  5. Log In ചെയ്തു കഴിഞ്ഞാല്‍ Printers to Register എന്ന പേജ് തുറക്കും കമ്പ്യൂട്ടറില്‍ ലഭ്യമായ പ്രിന്ററുകള്‍ കാഴെ കാണാം; ഗൂഗിള്‍ ക്ലൗഡ് പ്രിന്റുമായി ബന്ധിപ്പിക്കേണ്ട പ്രിന്ററുകള്‍ tick ചെയ്ത് താഴെയുള്ള Add Printers എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാം.


  6. ഇപ്പോള്‍ കമ്പ്യൂട്ടറിലെ പ്രിന്റര്‍ നിങ്ങള്‍ നല്‍കിയ ഗൂഗിള്‍ അക്കൗണ്ടില്‍ ഗൂഗിള്‍ ക്ലൗഡ് പ്രിന്റുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. https://www.google.com/cloudprint#printers എന്ന വിലാസം സന്ദര്‍ശിച്ചാല്‍ പ്രിന്ററുകള്‍ കാണാം. ഇനി വേണമെങ്കില്‍ ഗൂഗിള്‍ അക്കൗണ്ടില്‍ നിന്ന് Log out ചെയ്യാവുന്നതാണ്.
  7. അടുത്തതായി ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഗൂഗിള്‍ ക്ലൗഡ് പ്രിന്റുമായി ബന്ധിപ്പിക്കണം.
  8. ആന്‍ഡ്രോയ്ഡ് ഫോണില്‍ പ്രിന്റര്‍ ബന്ധിപ്പിച്ച ഗൂഗിള്‍ അക്കൗണ്ട്‍ ചേര്‍ക്കണം. അല്ലെങ്കില്‍ https://www.google.com/cloudprint#printers എന്ന വിലാസം സന്ദര്‍ശിച്ച് ഫോണിലുള്ള ഗൂഗിള്‍ അക്കൗണ്ടുമായി പ്രിന്റര്‍ ഷെയര്‍ ചെയ്യണം.
  9. ആന്‍ഡ്രോയ്ഡ് ഫോണില്‍ Google Cloud Print എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. വിലാസം : https://play.google.com/store/apps/details?id=com.google.android.apps.cloudprint
  10. ശേഷം ഫോണിന്റെ സെറ്റിംഗ്സില്‍ Printing തുറന്നാല്‍ Cloud Print എന്ന Printing Service കാണാം; അത് enable ചെയ്യുക. അതില്‍ ഗൂഗിള്‍ ക്ലൗഡ് പ്രിന്റുമായി രജിസ്റ്റര്‍ ചെയ്ത പ്രിന്റര്‍ കാണാം. പ്രിന്റര്‍ കാണുന്നില്ലെങ്കില്‍ Add printer എന്ന ഓപ്ഷന്‍ ഉപയോഗിക്കാം.
  11. Google Cloud Print അപ്ലിക്കേഷന്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ :
  12. PrinterShare™ Mobile Print എന്ന അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
     വിലാസം : https://play.google.com/store/apps/details?id=com.dynamixsoftware.printershare
  13. ഫോണിന്റെ സെറ്റിംഗ്സില്‍ Printing തുറന്നാല്‍ PrinterShare എന്ന Printing Service കാണാം; അത് enable ചെയ്യുക. 
  14. PrinterShare അപ്ലിക്കേഷന്‍ തുറന്ന് താഴെ പ്രിന്റര്‍ സെലക്ട് ചെയ്യുക 
  15. Select Printer ല്‍ Google Cloud Print സെലക്ട് ചെയ്യുക. തുടര്‍ന്ന് ഗുഗിള്‍ അക്കൗണ്ടില്‍ Log in ചെയ്ത് പ്രിന്റര്‍ സെലക്ട് ചെയ്യാം.
  16. ഇനി ഡോക്യുമെന്റോ, ഫോട്ടോയോ, വെബ് പേജോ പ്രിന്റ് നല്‍കി നോക്കൂ.
  17. പ്രിന്റര്‍ കണക്ട് ചെയ്ത ഡിവൈസും പ്രിന്റ് നല്‍കുന്ന ഡിവൈസും ഇന്റര്‍നെറ്റില്‍ കണക്ട് ആയിരിക്കണം.
  18. Google Cloud Print വിന്റോസ് കമ്പ്യൂട്ടറുകള്‍ അടക്കം മറ്റ് ഡിവൈസുകളില്‍ ഉപയോഗിക്കുവാന്‍ ഉപകാരപ്രദമായ Apps ലഭിക്കുവാന്‍ https://www.google.com/cloudprint/learn/apps/ സന്ദര്‍ശിക്കുക.